വാഷിംങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെ നവംബറില്‍ വോട്ട് ചെയ്ത് പുറത്താക്കുമെന്ന മുന്നറിയിപ്പുമായി പ്രശസ്ത ഗായിക ടെയ്ലര് സ്വിഫ്റ്റ്. ട്വിറ്ററിലൂടെയാണ് അവര്‍ മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന്റെ വംശീയപരമായ സമീപനത്തിനെതിരെ രാജ്യം നവംബറില്‍ വോട്ട് ചെയ്യുമെന്നും എല്ലാക്കാലവും ഭീഷണിപ്പെടുത്തിയും അക്രമത്തിലൂടെയും മുന്നോട്ട് പോകാനാവുമോയെന്നുമാണ് ടെയ്ലര് സ്വിഫ്റ്റ് ട്വീറ്ററില്‍ കുറിച്ചത്.
കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പോലീസുകാരന് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ട്രംപിന്റെ നിലപാടിനെ വിമര്‍ശിച്ചാണ് ടെയ്ലര് സ്വിഫ്റ്റ് ഇത്തരത്തില്‍ പ്രതികരിച്ചത്.
കറുത്തവര്‍ഗക്കാരന്റെ കഴുത്തിലമരുന്ന വംശവെറിയുടെ കാല്‍മുട്ടുകള്‍ ജോര്‍ജ് ഫ്ലോയിഡിന്റെ ഓര്‍മ്മയെ അപമാനിക്കുന്നതാണ് മിനിയ പൊളിസിലെ അതിക്രമങ്ങള്‍. അക്രമങ്ങള്‍ ഒതുക്കാന്‍ സൈന്യത്തിന്റെ സഹായം നല്‍കും. കൊള്ളയടിക്കല്‍ ആരംഭിക്കുന്നതോടെ വെടിവെയ്പ് തുടങ്ങുമെന്നായിരുന്നു ട്രംപ് മെയ് 29 ട്വീറ്റ് ചെയ്തത്. ട്രംപിന്റെ ഇത്തരത്തിലുള്ള ട്വീറ്റ് അക്രമത്തെ മഹത്വവല്‍ക്കരിക്കുന്ന രീതിയിലുള്ളതാണെന്നും തങ്ങളുടെ പോളിസികള്‍ക്ക് വിരുദ്ധമാണെന്നും ട്വിറ്റര്‍ വിശദമാക്കിയിരുന്നു.
ജോര്‍ജ് ഫ്ളോയിഡിന്റെ കഴുത്തില്‍ മുട്ടുകാല് കുത്തി ശ്വാസംമുട്ടിച്ചാണ് ഡെറിക്ക് ഷോവ് എന്ന പോലീസുകാരന് കൊലപ്പെടുത്തിയത്. തനിക്ക് ശ്വാസം മുട്ടുന്നുവെന്നായിരുന്നു നിസ്സഹായനായ ജോര്‍ജിന്റെ അവസാന വാക്കുകള്‍. ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ തെരുവില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്. മിനിയാപോളിസ് പോലീസ് സ്റ്റേഷന് പ്രതിഷേധക്കാര്‍ തീയിട്ടു നശിപ്പിച്ചു. നിരവധി പേരാണ് ജോര്‍ജിന് നീതി തേടി രംഗത്തെത്തിയത്. പലരും അക്രമാസക്തരായി. അതിനിടെ സ്റ്റേറ്റ് ഗവര്‍ണര്‍ ടിം വാല്‍സ് മിനിയാപൊളിസ്, സെന്റ് പോള്‍, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
After stoking the fires of white supremacy and racism your entire presidency, you have the nerve to feign moral superiority before threatening violence? ‘When the looting starts the shooting starts’??? We will vote you out in November. @realdonaldtrump
— Taylor Swift (@taylorswift13) May 29, 2020
Discussion about this post