വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. ഇതുവരെ 6,026,108 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 366,415 പേരാണ് മരിച്ചത്. 2,655,970 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
കൊവിഡ് വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 18 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഒരു ലക്ഷത്തിലധികം പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. അമേരിക്കയ്ക്ക് പുറമെ ബ്രസീലിലും കൊവിഡ് വൈറസ് കനത്ത നാശം വിതയ്ക്കുന്നത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 24,802 പേര്‍ക്കും ബ്രസീലില്‍ 29,526 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ പുതുതായി 1,209 പേരും ബ്രസീലില്‍ 1,180 പേരുമാണ് വൈറസ് ബാധമൂലം മരിച്ചത്. റഷ്യയില്‍ 8,572 പേരിലും പെറുവില്‍ 6,506 പേര്‍ക്കും ചിലിയില്‍ 3,695 പേരിലും മെക്സിക്കോയില്‍ 3,377 പേരിലും പുതുതായി രോഗം സ്ഥിരീകരിച്ചത്.
അതേസമയം യുകെയില്‍ മരണസംഖ്യ 40,000ത്തോട് അടുക്കുകയാണ്. വൈറസ് ബാധമൂലം ഇതുവരെ 38,161 പേരാണ് ഇവിടെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,095 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.