വാഷിംങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 59 ലക്ഷം കവിഞ്ഞു. ഇതുവരെ 59,09,003 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 17.68 ലക്ഷം കടന്നു. ആഗോളതലത്തില്‍ ഇതുവരെ 3,62,081 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അമേരിക്കയില്‍ 1,03,330 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതുവരെ 25,81,951 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്.
അമേരിക്കയില്‍ ഇതുവരെ 17,68,461 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,98,725 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. അമേരിക്ക കഴിഞ്ഞാല്‍ വൈറസ് ബാധമൂലം കൂടുതല്‍ ആളുകള്‍ മരിച്ചത് ബ്രിട്ടനിലാണ്. 37,837 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. 2,69,127 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
ഇറ്റലിയില്‍ 33,142 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 2,31,732 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. അതേ സമയം കൊവിഡ് നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ക്കൊരുങ്ങിയിരിക്കുകയാണ് ഫ്രാന്‍സ്. ജൂണ്‍ രണ്ടിന് ബാറുകളും റസ്റ്റോറന്റുകളും തുറക്കുമെന്നും മ്യൂസിയങ്ങളും സ്മാരകങ്ങളും സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്നും അറിയിച്ചു. പൗരന്‍മാര്‍ക്ക് നൂറ് കിലോമീറ്ററിലധികം സഞ്ചരിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം ലോക ടൂറിസം 1950 ന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നതെന്നാണ് യുഎന്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയത്. ടൂറിസം മേഖലയില്‍ ഈ വര്‍ഷം 70ശതമാനം തകര്‍ച്ച നേരിടുമെന്നും രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്നാല്‍ മാത്രമേ മേഖലയില്‍ ഇനി ചലനങ്ങള്‍ ഉണ്ടാകുവെന്നാണ് സെക്രട്ടറി ജനറല്‍ സുറാബ് കാഷ്‌വിലി അറിയിച്ചത്.
Discussion about this post