വുഹാന്‍: കോവിഡ് ബാധിച്ച് മരിച്ച തന്റെ യജമാനനെ ആശുപത്രിക്ക് മുന്നില്‍ കാത്തിരുന്ന് വളര്‍ത്തുനായ.യജമാനന്റെ വിയോഗത്തെക്കുറിച്ച് അറിയാതെ വുഹാനിലെ ആശുപത്രിക്ക് മുന്നില്‍ സിയാ ബാ എന്ന നായ കാത്തിരുന്നത് മൂന്ന് മാസമാണ്.
വുഹാനിലെ ഹുബെ പ്രവിശ്യയിലുള്ള തായ്കാംഗ് ആശുപത്രിയിലാണ് സംഭവം. ഫെബ്രുവരിയിലാണ് നായയുടെ ഉടമസ്ഥന് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷം രോഗം മൂര്‍ച്ഛിച്ച് ഇയാള്‍ മരിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം അറിയാതെ ആശുപത്രിക്ക് പുറത്ത് യജമാനനെ കാത്തിരിക്കുകയാണ് സിയാ ബാ.
ഏഴ് വയസുള്ള സിയാ ബാ എന്ന നായയെ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ. നായയെ സ്ഥിരമായി ആശുപത്രിക്ക് മുന്നില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ അതിനെ പരിപാലിച്ചുവരുകയായിരുന്നു.
നായ ആശുപത്രി പരിസരം വിട്ടുപോകാന്‍ തയാറല്ലായിരുന്നു. മറ്റൊരു സ്ഥലത്തേക്ക് പോയാലും മടങ്ങി എത്തുകയായിരുന്നു പതിവ്. തുടര്‍ന്ന് ആശുപത്രിയില്‍ വരുന്ന
രോഗികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നായയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Discussion about this post