സാന്‍ഫ്രാന്‍സിസ്‌കോ: ലോകമൊന്നടങ്കം പോരാടുകയാണ് കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ. ഈ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിനായി 10 ദശലക്ഷം ഡോളറാണ് സംഭാവന നല്‍കിയിരിക്കുന്നത്. ഏകദേശം 75.61 കോടി ഇന്ത്യന്‍ രൂപയോളമാണ് നല്‍കിയിരിക്കുന്ന സംഭാവന.
അമേരിക്കയിലെ ജയിലുകളില്‍ കൊവിഡ് പ്രതിരോധത്തിന് വേണ്ടി പത്ത് ദശലക്ഷം രൂപ ഇദ്ദേഹം നേരത്തെ സംഭാവന ചെയ്തിരുന്നു. കൊവിഡ് ബാധിത കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാനുള്ള പ്രൊജക്ട് 100 ന് വേണ്ടിയാണ് തുക.
ആയിരം ഡോളര്‍ വീതം ഒരു ലക്ഷം കൊവിഡ് ബാധിത കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയാണിത്. ഡോര്‍സിയുടെ ആകെ ആസ്തി 4.8 ബില്യണ്‍ ഡോളറിന്റേതാണ്. 50 നോണ്‍ പ്രൊഫിറ്റ് സ്ഥാപനങ്ങള്‍ ഏപ്രില്‍ മുതല്‍ 85 ദശലക്ഷം ഡോളറാണ് ഇദ്ദേഹം കൊവിഡ് പ്രതിരോധത്തിനായി ഇതുവരെ ചെലവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post