സാന്‍ഫ്രാന്‍സിസ്‌കോ: വിവിധ രാജ്യങ്ങളിലുള്ള ഗൂഗിളിന്റെ ഓഫീസുകള്‍ ജൂലായ് ആറ് മുതല്‍ തുറക്കുമെന്ന് സിഇഒ സുന്ദര്‍ പിച്ചെ അറിയിച്ചു. പരിമിതമായ ജീവനക്കാരെവെച്ചായിരിക്കും ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.
അതേസമയം വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിന് വേണ്ടി ജീവനക്കാര്‍ക്കെല്ലാം 75,000 രൂപവീതം(1000 ഡോളര്‍)നല്‍കുമെന്നും കമ്പനി അറിയിച്ചു.
സെപ്റ്റംബര്‍ മാസത്തോടെ ഓഫീസുകളുടെ പ്രവര്‍ത്തനം 30ശതമാനമെങ്കിലും പുനഃരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നാണ് കമ്പനി സിഇഒ സുന്ദര്‍ പിച്ചെ പറഞ്ഞത്. അതേസമയം കലണ്ടര്‍വര്‍ഷത്തില്‍ ചുരുക്കം ജീവനക്കാര്‍ മാത്രമായിരിക്കും ഓഫീസിലെത്തി ജോലി ചെയ്യുകയെന്നും വര്‍ഷാവസാനമാകുന്നതോടെ എല്ലാ ജീവനക്കാര്‍ക്കും ഓഫീസിലേയ്ക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.