വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 വൈറസ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഇവിടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. അമേരിക്കയില്‍ കഴിഞ്ഞ ദിവസം 19,049 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 17.25ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. worldometer പ്രകാരമുള്ള കണക്കാണിത്.
കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ 774 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അതേ സമയം ബ്രസീലിലും സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 1027 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ഇന്നലെ മാത്രം 15691 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ബ്രസീലിലാണ്. 3.92ലക്ഷം പേര്‍ക്കാണ് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചത്.
അതേ സമയം ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 56.81 ലക്ഷമായി ഉയര്‍ന്നു. ഇതുവരെ 3.52 ലക്ഷം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 24.30 ലക്ഷത്തിലധികം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 28.99 ലക്ഷത്തോളം പേര് നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 53,101 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post