ജനീവ: കോവിഡ് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്തിവെച്ച് ലോകാരോഗ്യ സംഘടന. സുരക്ഷാ ആശങ്ക മുന്‍നിര്‍ത്തിയാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം. ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ടെഡ്രോസ് അഥനം ആണ് ഇക്കാര്യം അറിയിച്ചത്.
‘മരുന്നു പരീക്ഷണത്തില്‍ ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗം താല്‍ക്കാലികമായി എക്സിക്യൂട്ടീവ് ബോര്‍ഡ് നിര്‍ത്തിവെച്ചു. സുരക്ഷാ വിവരങ്ങള്‍ സുരക്ഷാഡാറ്റാ ബോര്‍ഡ് നിരീക്ഷിച്ചിട്ടുണ്ട്. മറ്റ് പരീക്ഷണങ്ങള്‍ തുടരുകയാണ്,’ ടെഡ്രോസ് പറഞ്ഞതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയില്‍ നിന്ന് കോവിഡ് പ്രതിരോധത്തിനായി നിലവില്‍ ഉപയോഗിക്കുന്നതും വ്യാപകമായി കയറ്റുമതി ചെയ്യപ്പെടുന്നതുമായ മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിന്. ഇതുപയോഗിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് നേരത്തെ പഠന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Discussion about this post