കൊളമ്പിയന്‍ നടിയും മോഡലുമായ ഡെമ്മ ഗാര്‍ഷ്യയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ജനുവരിയില്‍ പനി വന്നതോടെ നടിയെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ഡെങ്കി സ്ഥിരീകരിച്ചിരുന്നു.
അതിന് തൊട്ടുപിന്നാലെ നടിയ്ക്ക് സീക്കയും പിടിപ്പെട്ടു. സീക്ക ഭേദമായപ്പോള്‍ ചിക്കുന്‍ ഗുനിയ പിടിപ്പെട്ടു. രോഗമുക്തി നേടിയ നടി ജോലിയുടെ ഭാഗമായി നടി സ്പെയിനില്‍ പോയിരുന്നു. അവിടെ നിന്നാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് നിഗമനം.
കൊറോണ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ മാര്‍ച്ച് മുതല്‍ താന്‍ സമ്പര്ക്കവിലക്കിലായിരുന്നുവെന്ന് നടി പറയുന്നു. ഇതിന് തൊട്ടുപിന്നാലെ കൊവിഡ് ഫലം പോസിറ്റീവായി. കഴിഞ്ഞ മൂന്ന് പരിശോധനയിലും ഫലം പോസ്റ്റീവാണെന്ന് നടി പറയുന്നു.
Discussion about this post