ബാങ്കോക്ക്: കൊവിഡിനെതിരെ വാക്‌സിനുമായി തായ്‌ലാന്‍ഡ്. എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായതിനെ തുടര്‍ന്ന് കുരങ്ങുകളില്‍ വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങിയിരിക്കുകയാണ് ഗവേഷകര്‍. സെപ്റ്റംബര്‍ മാസത്തോടെ പരീക്ഷണത്തിന്റെ ഫലങ്ങള്‍ ലഭ്യമാകുമെന്നാണ് തായ്ലാന്‍ഡ് വിദ്യാഭ്യാസ-ശാസ്ത്ര, ഗവേഷണ വകുപ്പ് മന്ത്രി സുവിത് മേസിന്‍സീ പറഞ്ഞത്.
ഇത് തായ് ജനതക്ക് വേണ്ടി മാത്രമല്ല മറിച്ച് ലോകമെമ്പാടുമുള്ള മാനവരാശിക്ക് വേണ്ടിയുള്ളതാണെന്നാണ് മന്ത്രി വാക്‌സിനെ കുറിച്ച് പറഞ്ഞത്.
അതേസമയം ലോകമെമ്പാടുമായി നൂറ് വാക്സിനുകളാണ് ഗവേഷകര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ടതാണ് തായ്ലാന്‍ഡിന്റെ വാക്സിനും. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ വാക്സിന്‍ തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെഡിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റിലെ നാഷണല്‍ വാക്സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ചുലാലങ്കോണ്‍ യൂണിവേഴ്സിറ്റി വാക്സിന്‍ റിസര്‍ച്ച് സെന്റര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്.
Discussion about this post