സാന്‍ഫ്രാന്‍സിസ്കോ: കൊവിഡ് രോഗബാധ ഇന്ന് ലോകത്തെ ഒന്നടങ്കമാണ് കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവനും ഇതിനോടകം കവര്‍ന്ന് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കൊറഓണ വൈറസിന്റെ ഭീതി വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മൈക്ക് ഷുല്‍സ് എന്ന 43കാരനായ നഴ്സ്. വൈറസ് പിടികൂടിയതിന് ശേഷമുള്ള തന്റെ ശരീരത്തിലുണ്ടായ ഞെട്ടിക്കുന്ന മാറ്റം പങ്കുവെച്ചാണ് അദ്ദേഹം രോഗത്തിന്റെ ഭീതി വെളിപ്പെടുത്തുന്നത്.
മൈക്ക് ഷുല്സിന് 20 കിലോയാണ് ഭാരം കുറഞ്ഞത്. രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ച ഇയാള്‍ രോഗബാധിതനായ ശേഷവും രോഗം വരുന്നതിനുമുമ്പുമുള്ള തന്റെ രണ്ട് ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രോഗം ആര്‍ക്കും വരാമെന്നും വന്നാലുള്ള അവസ്ഥ ഭയാനകമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും മറ്റുള്ളവരെ അറിയിക്കാന്‍ കൂടിയാണ് അദ്ദേഹം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
കൊറോണ വൈറസ് ബാധിക്കുന്നതിനുമുമ്പ്, ഷുള്‍ട്സിന് 86 കിലോ ഗ്രാം ഭാരം ഉണ്ടായിരുന്നു. രോഗത്തെ നേരിട്ടതിനു ശേഷം അദ്ദേഹത്തിന്റെ ഭാരം 63 കിലോഗ്രാം ആയി കുറയുകയായിരുന്നു. മിയാമി ബീച്ചിലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതോടെയാണ് ഷുല്‍സ് കോവിഡ് ബാധിതനാവുന്നത്. സാമൂഹിക അകലം പാലിക്കാനുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പാണ് ഇത് സംഭവിച്ചത്. മാര്‍ച്ച് 16-ന് ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന് വെന്റിലേറ്ററിലേക്കും. വീണ്ടും സ്വയം ശ്വസിച്ചു തുടങ്ങാന്‍ നാലര ആഴ്ചയെടുത്തു.
ഷുല്സിന്റെ വാക്കുകള്‍;
‘ഇത് ആര്‍ക്കും സംഭവിക്കാം എന്ന് കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. നിങ്ങള്‍ ചെറുപ്പക്കാരനോ പ്രായമുള്ളയാളോ നിലവില്‍ രോഗിയാണോ അല്ലയോ എന്നതൊന്നും പ്രശ്നമല്ല.ഇത് നിങ്ങളെയും ബാധിക്കും. വെന്റിലേറ്ററില്‍ ആറാഴ്ച്ച കഴിയുന്നത് എത്ര മോശമായിരിക്കുമെന്ന് എല്ലാവരേയും കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. കോവിഡ് ബാധ എന്റെ ശ്വാസകോശത്തിന്റെ ശേഷിയും കുറച്ചു.’ ഞാന്‍ എന്നെസ്വയം തിരിച്ചറിഞ്ഞതുപോലുമില്ല, കണ്ണാടിയിലെന്നെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു പോയി.
Discussion about this post