വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക് അടുക്കുന്നു. നിലവില്‍ വൈറസ് ബാധിതരുടെ എണ്ണം അന്‍പത്തി രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം പിന്നട്ടിരിക്കുകയാണ്. വരും മണിക്കൂറുകളില്‍ തന്നെ മരണ സംഖ്യ 53 ലക്ഷം പിന്നിടുമെന്നാണ് റിപ്പോര്‍ട്ട്. വൈറസ് ബാധമൂലം
മൂന്ന് ലക്ഷത്തി മുപ്പത്തി ഒന്‍പതിനായിരത്തിലധികം പേരാണ് ഇതുവരെ മരിച്ചത്.
അതേസമയം അമേരിക്കക്ക് പിന്നാലെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ നിലവിലെ സ്ഥിതിഗതികള്‍ ഇനിയും രൂക്ഷമാവുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് സംഭവിച്ച അയ്യായിരത്തില്‍പ്പരം മരണങ്ങളില്‍ പകുതിയിലേറെയും അമേരിക്കയിലും ബ്രസീലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാപ്പത്തി മൂവായിരത്തിലേറെ പേര്‍ക്കാണ് ഇന്നലെ മാത്രം ഇരു രാജ്യങ്ങളിലുമായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
റഷ്യ, ഇന്ത്യ, യുകെ, പെറു, ഇറാന് എന്നീ രാജ്യങ്ങളിലാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം കൊവിഡ് വൈറസ് ബാധ രൂക്ഷമായിരുന്ന ഇറ്റലി , ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ വൈറസ് വ്യാപനത്തിന് വലിയ തോതില്‍ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ നേരത്തെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളില്‍ പല രാജ്യങ്ങളും കൂടുതല്‍ ഇളവുകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ദിവസേന ശരാശരി ഒരു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയോടെ മുന്നോട്ട് പോകാമെന്നാണ് ലോകാരോഗ്യ സംഘടന നല്കുന്ന മുന്നറിയിപ്പ്.
Discussion about this post