വിര്‍ജീനിയ; ചില്ലുജാലകത്തിനപ്പുറത്തു നിന്നു മകളെ കണ്ട ഡോക്ടറുടെയും പ്ലാസ്റ്റിക് കര്‍ട്ടനു പിന്നില്‍ നിന്ന് മുത്തശ്ശിയെ ആലിംഗനം ചെയ്ത കൊച്ചുമകന്റെയുമൊക്കെ വീഡിയോ വൈറലായിരുന്നു. അതുപോലെയുള്ള മറ്റൊരു വീഡിയോയാണ് ഈ കൊറോണക്കാലത്ത് ലോകം ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.
അമ്മയെ കാണാനും ഒന്നുകെട്ടിപ്പിടിക്കാനും വ്യത്യസ്ത മാര്‍ഗം സ്വീകരിച്ച് എത്തിയ മകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വിര്ജീനീയയില് നിന്നുള്ളതാണ് വീഡിയോ. വിര്‍ജിനിയ സ്വദേശിനിയായ പെണ്‍കുട്ടിയാണ് നഴ്സിങ് സെന്ററിലുള്ള അമ്മയെ കാണാനും ഒന്ന് കെട്ടിപ്പിടിക്കാനും വേണ്ടി ഇതുവരെ ആരും സ്വീകരിക്കാത്ത മാര്‍ഗം സ്വീകരിച്ചത്.
ഹിപ്പോപ്പൊട്ടാമസിന്റെ വേഷത്തിനുള്ളില്‍ കയറിയാണ് മകള്‍ അമ്മയെ കാണാനെത്തിയത്. ഹിപ്പൊപ്പൊട്ടാമസ് കാണാനായി എത്തിയിരിക്കുന്നുവെന്ന് മറ്റുള്ളവര്‍ പറഞ്ഞ് കേട്ട് എത്തിയ അമ്മ ആദ്യം കാഴ്ച കണ്ട് അമ്പരന്നു. അതിനുള്ളില്‍ തന്റെ മകളാണെന്ന് ആ അമ്മ അറിഞ്ഞിരുന്നില്ല.
തുടര്‍ന്ന് മകള്‍ അമ്മേയെന്ന് വിളിക്കുകയും ശബ്ദം കേട്ട് മകളെ തിരിച്ചറിഞ്ഞ് ഓടിയെത്തിയ അമ്മ മകളെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. ഹിപ്പോപൊട്ടാമസിന്റെ ആ വേഷം അണുവിമുക്തമാക്കിയതായിരുന്നുവെന്നും ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വെര്ജീനിയിയിലെ സ്റ്റിഫന്‍സ് സിറ്റിയിലെ നഴ്സിങ് സെന്ററിന് മുമ്പില്‍ വെച്ച് ആരോ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നിരവധി പേരാണ് വീഡിയോയക്ക് താഴെ പ്രതികരിച്ചത്.
A woman put on a sterilized hippo costume so that she could hug her mother, a resident at Fox Trails Assisted Living in Stephens City, Virginia pic.twitter.com/k03ZvEX1kM
— Reuters (@Reuters) May 20, 2020
Discussion about this post