കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയില്‍ കോവിഡ് ബാധിച്ച് നവജാതശിശു മരിച്ചു. രണ്ട് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. സൗത്ത് ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് ഇരയും ഈ കുഞ്ഞ് തന്നെയാണ്.
കുഞ്ഞിന്റെ അമ്മ കൊവിഡ് ബാധിത ആയിരുന്നുവെന്നും കുഞ്ഞിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ രോഗബാധ കണ്ടെത്തിയതായും ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി ഡോ. സ്വെലി മഖൈസ് അറിയിച്ചു.
രാജ്യത്ത് ഇതുവരെ 18003 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 339 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗണ്‍ അടക്കം കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുള്ള രാജ്യത്ത് ജൂണ്‍ ഒന്നു മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം അന്‍പത് ലക്ഷം കടന്നിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 5,085,504 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 329,731 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2,021,666 പേരാണ് രോഗമുക്തി നേടിയത്.
Discussion about this post