ബാങ്കോക്ക്: ലോകം കൊവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് നില്ക്കുമ്പോള് സ്പര്‍ശനം എന്നത് തീര്‍ത്തും ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബാങ്കോക്ക്. കൈ ഉപയോഗിക്കാതെ ലിഫ്റ്റിലെ ബട്ടണ്‍ കാലു കൊണ്ട് അമര്‍ത്താന്‍ സാധിക്കുന്ന പെഡല്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് തായ്ലാന്റിലെ ഒരു മാളില്‍ പരീക്ഷിച്ചിരിക്കുന്നത്.
ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് ബാങ്കോക്കിലെ സീകോണ്‍ സ്ക്വയര്‍ മാളിലാണ് പെഡല്‍ ലിഫ്റ്റ് ബട്ടണ്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. ലിഫ്റ്റില്‍ കയറിയവര്‍ പുതിയ മാറ്റങ്ങള്‍ കണ്ട് ആദ്യമൊന്ന് ആശ്ചര്യപ്പെട്ടെങ്കിലും വൈറസ് പ്രതിരോധത്തിനുള്ള നൂതനമായ ആശയത്തെ എല്ലാവരും ഒരുപോലെ പിന്തുണയ്ക്കുകയും ചെയ്തു.
‘വൈറസ് സാന്നിധ്യമുള്ള ഒരു വസ്തുവില്‍ സ്പര്‍ശിക്കുന്നതിലൂടെ രോഗം എളുപ്പത്തില്‍ പിടിപെടാം. അതുകൊണ്ടാണ് സ്പര്‍ശനം ഒഴിവാക്കി കൈ ഉപയോഗിക്കാതെ ലിഫ്റ്റ് പ്രവര്‍ത്തിക്കാനുള്ള ആശയത്തിലേക്ക് ഞങ്ങള്‍ എത്തിയത്.’ മാളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ആശ്വാസകരമാണെന്നും സീകോണ്‍ ഡെവലപ്പ്മെന്റ് വൈസ് പ്രസിഡന്റ് പ്രോട്ട് സൊസൊതൈകുള് വ്യക്തമാക്കി. ‘ഇത് നിര്‍മിക്കാനായി മികച്ച പ്രവര്‍ത്തനമാണ് അവര്‍ നടത്തിയത്. കൈ ഉപയോഗിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ കൂടുതല്‍ സുരക്ഷിതത്വം ലഭിച്ചതായി തോന്നുന്നു.’ മികച്ചൊരു ആശയമാണിതെന്നും മാളിലെത്തിയ ഒരു ഉപഭോക്താവ് പറയുന്നു.
Discussion about this post