കാനഡ: മണിക്കൂറില്‍ 308 കിലോ മീറ്റര്‍ വേഗത്തില്‍ പാഞ്ഞ് യാത്രികരെ ഒന്നടങ്കം പരിഭ്രാന്തിയിലാക്കി 19കാരന്റെ അതിസാഹസിക ഡ്രൈവിംഗ്. ഒടുവില്‍ വാഹനത്തെ പോലീസ് അതിസാഹസികമായി തന്നെ പിടികൂടുകയും ചെയ്തു.
കാനഡയിലെ ഹൈവേയിലൂടെ ആണ് 19 കാരനും കൂട്ടുകാരനും മേഴ്‌സിഡസ് ബെന്‍സില്‍ മണിക്കൂറില്‍ 308 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞത്. ട്രാഫിക് പോലീസിന്റെ ഹൈവേ പെട്രോള്‍ വാഹനമാണ് അമിതവേഗത്തില്‍ പാഞ്ഞ യുവാവിനെയും കൂട്ടരെയും പിടികൂടിയത്. അവിശ്വനസീയമായ വേഗത്തിലാണ് യുവാക്കള്‍ പാഞ്ഞത്. തിരക്കുള്ള ഹൈവേയിലൂടെ ഈ വേഗം ആര്‍ജിക്കാന്‍ ഇവര്‍ക്ക് എങ്ങനെ സാധിച്ചുവെന്ന് മനസിലാകുന്നില്ലെന്നും പോലീസ് അതിശയത്തോടെ പറഞ്ഞു.
വാഹനത്തേയും ഡ്രൈവറേയും കസ്റ്റഡിയില്‍ എടുത്തതായും പോലീസ് അറിയിച്ചു. ഇവര്‍ റോഡില്‍ റേസ് നടത്തിയതാണെന്നും അന്വേഷണം പ്രഖ്യാപിച്ചെന്നും അധികൃതര്‍ അറിയിച്ചു. കാനഡയിലെ നിയമം അനുസരിച്ച് 10000 ഡോളര്‍ പിഴയും ആറുമാസത്തെ തടവും രണ്ടുവര്‍ഷത്തേക്ക് ലൈസന്‍സ് റദ്ദു ചെയ്യാനും സാധിക്കുന്ന കുറ്റം കൂടിയാണിത്.