ബെയ്ജിങ്: ചൈനയില്‍ പുതുതായി 16 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി രോഗം സ്ഥിരീകരിച്ച പതിനഞ്ച് പേര്‍ക്കും രോഗ ലക്ഷണങ്ങളിള് ഇല്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ജിലിന്‍ പ്രവിശ്യയില്‍ പ്രാദേശിക സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ജിലിന്‍ നഗരം അടച്ചിട്ടിരിക്കുകയാണ്.
ജിലിന്‍ പ്രവിശ്യയില്‍ ഇതുവരെ 133 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 106 പേര് സുഖം പ്രാപിക്കുകയും രണ്ട് പേര് മരണപ്പെടുകയും ചെയ്തിരുന്നു. നിലവില്‍ 25 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് പ്രാദേശിക ആരോഗ്യ കമ്മീഷന് അറിയിച്ചത്.
അതേസമയം രോഗലക്ഷണങ്ങളില്ലാത്ത 368 കേസുകള്‍ നിരീക്ഷണത്തിലാണെന്നാണ് എന്എച്ച്സി അറിയിച്ചത്. ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത കേസുകള്‍ പ്രശ്നമുണ്ടാക്കുമെന്നും ഇവരില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത ഏറെയാണെന്നുമാണ് എന്എച്ച്സി പറഞ്ഞത്. നിലവില്‍ 82970 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 4634 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.
Discussion about this post