വാഷിങ്ടണ്‍: ലോകത്താകമാനം കൊറോണ വൈറസ് പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്ത് കൊണ്ടിരിക്കുകയാണ്. കൊറോണയെ തടയാന്‍ കഴിയാതെ നിസ്സഹായാവസ്ഥയിലായിരിക്കുകയാണ് ലോകരാജ്യങ്ങള്‍. ലോകത്താകമാനം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 48.90ലക്ഷമായി ഉയര്‍ന്നു.
ഇതിനോടകം 3,20125 പേര്‍ക്കാണ് ജീവനുകള്‍ നഷ്ടമായത്. രോഗവിമുക്തരായവരുടെ എണ്ണം 19 ലക്ഷം കടന്നു. 26.63 ലക്ഷത്തോളം പേര് നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,766 പേരുടെ നില അതീവ ഗുരുതരമാണ്. 26.18 ലക്ഷം പേര് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.
ലോകത്താകമാനം 24 മണിക്കൂറിനിടെ മരിച്ചത് 3445 പേരാണ് മരിച്ചത്. 88,858 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമേരിക്കയില്‍ 1003 പേരാണ് ഇന്നലെ മരിച്ചത്. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ഇന്നലെ രേഖപ്പെടുത്തിയത് ബ്രസീലിലാണ്.
ഇവിടെ 735 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ബ്രസീലില്‍ കഴിഞ്ഞ ദിവസം 14000ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുകെയില്‍ 160 പേരാണ് ഇന്നലെ മരിച്ചത്. ഫ്രാന്‍സിലും ഇന്ത്യയിലും 131 വീതം മരണങ്ങള് കഴിഞ്ഞ ദിവസമുണ്ടായി.
അമേരിക്കയിലെ സ്ഥിതി അനുദിനം കൂടുതല്‍ വഷളാവുകയാണ്. 22000 ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15.50 ലക്ഷം പേര്‍ക്കാണ് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചത്. മരണ സംഖ്യ- 91,981.
യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള രാജ്യം റഷ്യയാണ്.
റഷ്യയില്‍ 2.91 ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. സ്പെയിന്-2.78 ലക്ഷം, യുകെ- 2.46 ലക്ഷം, ബ്രസീല്‍- 2.55 ലക്ഷം ഇറ്റലി -2.26 ലക്ഷം, ഫ്രാന്‍സ് -1.80 ലക്ഷം, എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.
രാജ്യങ്ങള്‍, കേസുകള്‍, മരണം എന്നീ ക്രമത്തില്‍
അമേരിക്ക 15.50 ലക്ഷം 91,981
റഷ്യ 2.90 ലക്ഷം 2722
സ്പെയിന് 2.78ലക്ഷം 27,709
യുകെ 2.46ലക്ഷം 34,796
ബ്രസീല്‍ 2.55ലക്ഷം 16,853
ഇറ്റലി 2.26ലക്ഷം 32,007
ഫ്രാന്‍സ് 1.80ലക്ഷം 28,239
ജര്‍മ്മനി 1.77ലക്ഷം 8123
തുര്‍ക്കി 1.50 ലക്ഷം 4,171
ഇറാന് 1.22ലക്ഷം 7,057
ഇന്ത്യ 100,328 3,156
പെറു 94,933 2,789
ചൈന 82,954 4,634
Discussion about this post