വാഷിങ്ടണ്‍: ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 48 ലക്ഷമായി. ഇതുവരെ 3,16,516 പേരുടെ ജീവനാണ് മഹാമാരി കവര്‍ന്നത്. നിലവില്‍ 26.26 ലക്ഷത്തോളം പേര് ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 44,817 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 25.81 ലക്ഷം പേര് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. ഇതുവരെ 18 ലക്ഷത്തിലധികം പേരാണ് രോഗമുക്തി നേടിയത്.
ആഗോളതലത്തില്‍ വൈറസ് ബാധമൂലം ഇന്നലെ മാത്രം 3618 പേരാണ് മരിച്ചത്. 82,257 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ മാത്രം 865 പേരാണ് ഇന്നലെ മരിച്ചത്. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ഇന്നലെ രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 485 പേരാണ് ഇവിടെ മരിച്ചത്.
യുഎസില്‍ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. 15.27 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 90,000 കടന്നിരിക്കുകയാണ്. ഇന്നലെ മാത്രം 19,891 പേര്‍ക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് വൈറസ് ബാധിതരുള്ള രാജ്യം റഷ്യയാണ്. റഷ്യയില്‍ ഇതുവരെ 2.82ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്പെയിന് -2.78 ലക്ഷം, യുകെ- 2.45 ലക്ഷം, ബ്രസീല്‍- 2.41 ലക്ഷം ഇറ്റലി -2.25 ലക്ഷം, ഫ്രാന്‍സ് -1.80 ലക്ഷം എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍.
Discussion about this post