വാഷിംഗ്ടണ്‍: ഓണ്‍ലൈനില്‍ ബൈബിള്‍ ക്ലാസ് നടക്കുന്നതിനിടെ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ച സൂം ആപ്പിനെതിരെ നടപടിക്കൊരുങ്ങി പള്ളി. മെയ് ആറിനായിരുന്നു സംഭവം. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഏറ്റവും പഴക്കമുള്ള സെന്റ് പോളസ് ലുതറെന്‍ ചര്‍ച്ചാണ് സംഭവത്തില്‍ ആപ്പിനെതിരെ കേസുകൊടുത്തത്.
മുതിര്‍ന്ന പൗരന്മാര്‍ക്കായി സംഘടിപ്പിച്ച ബൈബിള്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് സൂം ആപ്പില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചത്. ക്ലാസ് ആരംഭിച്ച് 42 മിനിറ്റ് ആയതോടെ സൂം ആപ്പ് കണക്ട് ചെയ്തിരുന്ന എല്ലാവരുടെയും കമ്പ്യൂട്ടര്‍ സ്‌ക്രീനുകളുടെ നിയന്ത്രണം നഷ്ടമായി. ഇതോടെ കണ്‍ട്രോള്‍ ബട്ടണുകളും പ്രവര്‍ത്തിക്കാതെ ആവുകയായിരുന്നു.
തുടര്‍ന്ന് മുതിര്‍ന്നവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക വൈകൃതങ്ങളുടെ ദൃശ്യങ്ങളും സ്‌ക്രീനുകളില്‍ തെളിഞ്ഞുവന്നുവെന്ന് പള്ളി നല്‍കിയ പരാതിയില്‍ പറയുന്നു. സൂം ആപ്പ്
ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും വിലകല്‍പ്പിക്കുന്നില്ലെന്ന് പള്ളി ആരോപിച്ചു.
സംഭവത്തില്‍ വിശദീകരണവുമായി സൂം ആപ്പും രംഗത്തെത്തി. കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെടുകയായിരുന്നുവെന്നും ഹാക്കറെക്കുറിച്ച് നേരത്തെയും പലതവണ പരാതി ലഭിച്ചിട്ടുണ്ടെന്നും സൂം അറിയിച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നാണ് സൂം വക്താവ് ബിബിസിയോട് പ്രതികരിച്ചത്.
Discussion about this post