ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 45 ലക്ഷം കവിഞ്ഞു. ഇതുവരെ നാല്പ്പത്തിനാല് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി എണ്‍പത്തി നാലായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5000ത്തിലേറെ പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം മരിച്ചത്. ഇതുവരെ രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തോളം പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
അമേരിക്കയില്‍ 19,237 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ആയിരത്തി നാനൂറിലേറെ പേരാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ചത്. അമേരിക്കയിലെ വൈറസ് ബാധിതരുടെ എണ്ണം 1,417,873 ആയി. 84,186 പേരാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
സ്പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,575 കേസുകളും 700ലധികം പേരാണ് മരിച്ചത്. സ്പെയിനിലെ വൈറസ് ബാധിതരുടെ എണ്ണം 271,095 ആയി ഉയര്‍ന്നു. ആകെ 27,104 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം റഷ്യയിലും കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,028 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 96 പേരാണ് കഴിഞ്ഞ ദിവസം റഷ്യയില്‍ മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 2,212 ആയി.
Discussion about this post