കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 41ലക്ഷം കടന്നു, മരണസംഖ്യ 2.83ലക്ഷം, അമേരിക്കയില്‍ മാത്രം മരിച്ചത് 79,525 പേര്‍

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 41ലക്ഷം കടന്നു. ഇതുവരെ 41,01,060 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 2,82,694 ആയി. അതേസമയം 47,040 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇതുവരെ 15 ലക്ഷത്തോളം പേരാണ് രോഗവിമുക്തരായത്.

വൈറസ് ബാധമൂലം അമേരിക്കയില്‍ മാത്രം 79,525 പേരാണ് മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം 13.68 ലക്ഷം ആയി. ഇംഗ്ലണ്ടില്‍ 2.20 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 31,855 പേരാണ് ഇംഗ്ലണ്ടില്‍ വൈറസ് ബാധമൂലം മരിച്ചത്.

സ്പെയിനില്‍ 2.24 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ മരണ സംഖ്യ 30,000 കടന്നു. ആഫ്രിക്ക ഭൂഖണ്ഡത്തില്‍ ഇതുവരെ 64,750 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,301 പേരാണ് ഇവിടെ മരിച്ചത്. ആഫ്രിക്കയിലെ അള്‍ജീരിയയിലും ഈജിപ്തിലും 500 ലേറെ പേര്‍ ഇതുവരെ മരിച്ചു. 10,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ 194 പേരും മൊറോക്കോയില്‍ 188 പേരുമാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version