ജിയാങ്‌സി: പണ്ടൊക്കെ പാടത്ത് പണി വരമ്പത്ത് കൂലി എന്ന പറയാറില്ലേ എന്നാല്‍ ഇപ്പോള്‍ ആ പ്രയോഗം മാറി. സ്‌പോട്ടില്‍ പണി കിട്ടം. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ദക്ഷിണചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലാണ് സംഭവം.
ഒരു മാന്യന് ദൈവം നല്ല കിടിലന്‍ പണി കൊടുത്തു.
വിഷപാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതാണ് യുവാവ്. എന്നാല്‍ ഒടുക്കം പണികിട്ടിയത് യുവാവിന് തന്നെ. ഹോട്ടലില്‍ അതേ പാമ്പിന്റെ കടിയേറ്റ് യുവാവിന് മരണം സംഭവിച്ചു. ജിയാങ്ങിസിയെ ഫസ്ഹൗവിലുള്ള ഹോട്ടലിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുവന്നശേഷം വിഷപാമ്പുകളെ കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. കൊടിയ വിഷമുള്ള മൂന്ന്് പാമ്പുകളെയാണ് ഇയാള്‍ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുവന്നത്.
ലൈംഗികബന്ധത്തിന് ശേഷം കുളിമുറിയില്‍ കയറിയപ്പോള്‍ ബാത്ത് ടബ്ബില്‍ വെച്ചാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. ഇത് വകവെയ്ക്കാതെ തിരികെ കട്ടിലില്‍ വന്ന് കിടന്ന് ഇയാള്‍ ഉറക്കത്തില്‍ മരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. പിറ്റേദിവസം യുവതി മാതാപിതാക്കളോടൊപ്പം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഹോട്ടലിന്റെ ഒന്നാംനിലയില്‍ വിഷപാമ്പിനെ കണ്ടെത്തിയതോടെ സുരക്ഷാഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. ഒരു പാമ്പിനെ അടുത്തുള്ള ഒഴിഞ്ഞ മുറിയില്‍ നിന്നും ലഭിച്ചു, മറ്റൊന്നിനെ ബാത്ത്ടബില്‍ നിന്നും കണ്ടെത്തി