ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം ന്യൂയോര്‍ക്കില്‍ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ മേക്കാട്ടില്‍ കുടുംബാഗം പരേതനായ പാസ്റ്റര്‍ തോമസ് വര്‍ഗീസിന്റെ മകന്‍ സുബിന്‍ വര്‍ഗീസാണ്(46) മരിച്ചത്. മേക്കാട്ടില്‍ ഗ്രാഫിക്സ് പ്രിന്റിങ് പ്രസ് ഉടമയായിരുന്നു സുബിന്‍. ഭാര്യ: ജോസ്ലിന്‍ ജയ വര്‍ഗീസ്, മക്കള്‍: കെയ്റ്റ്ലിന്‍, ലൂക്ക്, ക്രിസ്റ്റിന്‍
അതേസമയം അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1575 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ കൊവിഡ് മരണം 78,000 കടന്നു. ഇരുപത്തി അയ്യായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.