വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. ലോകജനസംഖ്യയില്‍ പത്ത് ലക്ഷം പേരില്‍ 450 പേര്‍ക്ക് എന്ന തോതിലാണ് ഇപ്പോല്‍ കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2.47 ലക്ഷം പേരാണ് ഇതിനോടകം വൈറസ് ബാധമൂലം മരിച്ചത്. 11.24 ലക്ഷം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
യുഎസിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. ഞായറാഴ്ച മാത്രം 30696 പേര്‍ക്കാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 11.83 ലക്ഷം കടന്നു. 68,276 പേരാണ് ഇതുവരെ മരിച്ചത്. 15 ലക്ഷം പേര് രോഗമുക്തി നേടി.
സ്പെയിന്(2.17ലക്ഷം), ഇറ്റലി(2.10ലക്ഷം) എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് രാജ്യങ്ങള്‍. അതേസമയം ഇറ്റലിയിലും സ്പെയിനിലും മരണനിരക്ക് കുറഞ്ഞുവരുന്നത് ലോകത്തിന് പകരുന്ന ആശ്വാസം ചെറുതല്ല. കൊറോണ പടര്‍ന്ന ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഇറ്റലിയിലും(174), സ്പെയിനിലും(164) ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം റഷ്യയില്‍ ഇന്നലെ മാത്രം 10,633 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് വൈറസിന്റെ വ്യാപനം ആരംഭിച്ചതിന് ശേഷം ഒരു ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൂടിയ കേസുകളാണ് ഇത്.
Discussion about this post