കൊവിഡ് 19; വൈറസ് ബാധമൂലം അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. കൊട്ടാരക്കര സ്വദേശിയും മാര്‍ത്തോമ്മാ വൈദികനുമായ എം ജോണ്‍, കൊല്ലം കുണ്ടറ പുന്നമുക്ക് സ്വദേശി ഗീവര്‍ഗീസ് എം പണിക്കര്‍ എന്നിവര്‍ ഫിലാഡല്‍ഫിയയിലാണ് മരിച്ചത്. പാല സ്വദേശി സുധീഷിന്റെ മകന്‍ എട്ട് വയസുകാരന്‍ അദ്വൈത് ന്യൂയോര്‍ക്കില്‍ വെച്ചാണ് വൈറസ് ബാധമൂലം മരിച്ചത്.

കെട്ടാരക്കരയില്‍ ദീര്‍ഘനാളായി വൈദികനായി സേവനം അനുഷ്ടിച്ചിരുന്ന വ്യക്തിയാണ് മരിച്ച എം ജോണ്‍. വിരമിച്ച ശേഷം അദ്ദേഹം അമേരിക്കയിലുള്ള മകന്റെ അടുത്തേക്ക് വിശ്രമ ജീവിതത്തിനായി പോവുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് വൈറസ് ബാധസ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ചായിരുന്നുമരണം.

വൈറസ് ബാധമൂലം മരിച്ച ഗീവര്‍ഗീസ് ദീര്‍ഘനാളായി അമേരിക്കയില്‍ ടൂര്‍ ആന്റ് ട്രാവല്‍സ് നടത്തുന്ന വ്യക്തിയാണ്. അഞ്ച് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.

Exit mobile version