കൊറോണ വൈറസ് ലോകത്ത് മുഴുവന്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല, ലോക്ക് ഡൗണും കൂടെ ആയതോടെ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. വിവാഹം പോലുള്ള ചടങ്ങുകള്‍ മാറ്റിവെച്ചും ലളിതമായി നടത്തുമ്പോഴും പ്രിയപ്പെട്ടവര്‍ക്കും ഉറ്റവര്‍ക്കും പങ്കുകൊള്ളാന്‍ സാധിക്കാത്തത് വലിയൊരു വേദന കൂടിയാണ്. ആ വേദന എന്തെന്ന് കാണിക്കുകയാണ് ചില്ലുജാലകത്തിനപ്പുറം നിന്ന് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങിക്കുന്ന വധുവിന്റെയും വരന്റെയും അവസ്ഥ.
യുഎസ്എയിലെ മിനെസോട്ട സ്വദേശിയായ ഷോണ വാര്‍ണറാണ് വിവാഹ വസ്ത്രത്തിലെത്തി മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങിക്കുന്നത്. ഏപ്രില്‍ ഇരുപത്തിയഞ്ചിനാണ് ഷോണയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് കൊറോണ പടരുന്നതും ലോക്ക്ഡൗണ്‍ പ്രഖ്യാപനവുമൊക്കെ. മുത്തശ്ശി ജാനിസ് കൂടിയുണ്ടാകണമെന്ന് ആഗ്രഹിച്ചെങ്കിലും റിസ്‌ക്ഗ്രൂപ്പ് വിഭാഗത്തില്‍പ്പെടുന്നതുകൊണ്ട് പുറത്തിറങ്ങാനാവുമായിരുന്നില്ല.
ഇതോടെയാണ് ഷോണ, റാപിഡ് റിക്കവറി അക്വാറ്റിക് സെന്ററില്‍ കഴിയുന്ന മുത്തശ്ശിയെ വിവാഹ വസ്ത്രത്തില്‍ പോയി കാണാന്‍ തീരുമാനിച്ചത്. ചില്ലുവാതിലിനിപ്പുറം നിന്ന് വരനും വധുവും മുത്തശ്ശിയെ കണ്ട് ആശീര്‍വാദം വാങ്ങി. കൊച്ചുമകളുടെ വിവാഹത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മുത്തശ്ശി മകള്‍ക്കു വേണ്ടി നല്ല വസ്ത്രമണിഞ്ഞ് അവരെ കാത്തിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്.
Discussion about this post