ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധമൂലം മലയാളി നഴ്സ് യുകെയില്‍ മരിച്ചു. കുറവിലങ്ങാട് മോനിപ്പളളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിനയാണ് (62) മരിച്ചത്. ഓക്സ്ഫോഡില്‍ നഴ്സായിരുന്നു ഇവര്‍. രോഗികളെ പരിചരിക്കുന്നതിനിടയില്‍ ഒരു മാസം മുമ്പാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായത്. ഭര്‍ത്താവ് ജോസഫ് വര്‍ക്കിക്ക് രോഗം വന്നു ഭേദമായിരുന്നു. മക്കള്‍: ജിം ജോസഫ്(യുഎസ്എ) ജെസ്സി ജോസഫ് (കാനഡ), ജെറിന് ജോസഫ്(യുകെ). മരുമകള്‍ : അനു.
അതേസമയം ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തിമൂവായിരം കവിഞ്ഞു. അമേരിക്കയിലും ബ്രിട്ടണിലും കൊറോണ ബാധിതതരുടെ എണ്ണം കുതിച്ചുയരുകയാണ്. അമേരിക്കയും ഇറ്റലിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള് യുകെയിലാണ്. നിലവില്‍ ഇരുപത്തി ആറായിരം കടന്നു മരണസംഖ്യ. ആശുപത്രികളിലെ മരണം മാത്രമാണ് യുകെ ഇത് വരെ പുറത്തുവിട്ടത്. അതേസമയം യുകെയിലടക്കം കുട്ടികളില്‍ കണ്ടുവരുന്ന ചില പ്രത്യേക രോഗലക്ഷണങ്ങളെ കുറിച്ച് ജാഗ്രത കാണിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post