വാഷിങ്ടണ്‍: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്ന കൊറോണയില്‍ വിറങ്ങലിച്ച് ലോകരാജ്യങ്ങള്‍. ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 227,247 ആയി വര്‍ധിച്ചു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്കുപ്രകാരം 31,89,017 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏഴായിരത്തോളം മരണവും 81,000ത്തോളം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 60000ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്.
24 മണിക്കൂറിനുള്ളില്‍ മാത്രം യുഎസില്‍ 2,390 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 61,000 കടന്നു. രോഗികളുടെ എണ്ണം 11 ലക്ഷത്തിലേക്ക് അടുക്കുന്നു. അതേസമയം, ബ്രിട്ടണിലും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ 795 ജീവനുകള്‍ നഷ്ടമായി. മരണസംഖ്യ 26,097 ആയി വര്‍ധിച്ചു.
വൈറസ് ഏറെനാശം വിതച്ച സ്‌പെയ്ന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബുധനാഴ്ച മരണനിരക്ക് 500ല്‍ താഴെയായി കുറഞ്ഞു. 2.3 ലക്ഷം പേര്‍ക്ക് രോഗം പിടിപെട്ട ഇറ്റലിയില്‍ മരണം 27,682 ആയി. സ്‌പെയ്‌നില്‍ 24,275 പേരും ഇതുവരെ മരിച്ചു. ഫ്രാന്‍സില്‍ മരണസംഖ്യ 24,000 കടന്നു.
ബെല്‍ജിയത്തില്‍ 7501 പേരും ജര്‍മനിയില്‍ 6467 പേരും മരണത്തിന് കീഴടങ്ങി. ഇറാനില്‍ മരണം ആറായിരത്തോട് അടുക്കുന്നു. ബ്രസീലില്‍ 5500 പിന്നിട്ടു. ഇന്ത്യയില്‍ കോവിഡ് മരണം 1000 കടന്നു.അതേസമയം ലോകത്താകെ രോഗം ഭേദമായവരുടെ എണ്ണം പത്ത് ലക്ഷത്തിനടുത്തെത്തി. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ സ്‌പെയ്‌നാണ് മുന്നില്‍. 1.32 ലക്ഷം രോഗികള്‍ സ്‌പെയ്‌നില്‍ രോഗമുക്തരായി ആശുപത്രി വിട്ടു.
Discussion about this post