ചൈന: ആളുകളെ അമ്പരപ്പിച്ച് ചൈനയിലെ ആകാശത്ത് അത്ഭുത പ്രകാശം പ്രത്യക്ഷപ്പെട്ടു. ബീജിങില്‍ വ്യാഴാഴ്ച രാത്രിയിലാണ് ആകാശത്ത് വെളുത്ത നിറത്തിലുള്ള പ്രകാശ ചലനം ദൃശ്യമായത്. ചൈനയിലെ ബീജിങ്ങിലും മംഗോളിയ മേഖലയിലും ഷാന്‍സി പ്രവിശ്യയിലുമാണ് ആകാശത്ത് വെളുത്ത നിറത്തിലുള്ള പ്രകാശ ചലനംദൃശ്യമായത്.
ഇത് വല്ല അന്യഗ്രഹ ജീവികളുടേയും വാഹനമാണോ അതോ മനുഷ്യന്‍ വിക്ഷേപിച്ച വാഹനങ്ങളെന്തെങ്കിലും ആണോ എന്ന സംശയം ആളുകളിലുണ്ടായി. എന്നാല്‍ വിദഗ്ദന്‍ അഭിപ്രായപ്പെടുന്നത് അന്യഗ്രഹ ജീവികളുടെ വാഹനമല്ലെന്നും മനുഷ്യനിര്‍മിതമായ വാഹനങ്ങള്‍ ഉയരത്തില്‍ പറക്കുമ്പോള്‍ പുറത്തുവിടുന്ന വാതകത്തില്‍ നിന്നുമാണ് ഈ പ്രകാശം ഉണ്ടായതെന്നുമാണ്. എന്നാല്‍ എന്ത് വാഹനമായിരിക്കാം ഇതെന്ന് ഇതുവരെ അധികൃതരാരും വ്യക്തമാക്കിയിട്ടില്ല.
മുമ്പ് അമേരിക്കയില്‍ സ്‌പെയ്‌സ് എക്‌സ് അതിന്റെ ശക്തിയേറിയ ബഹിരാകാശ റോക്കറ്റായ ഫാല്‍ക്കണ്‍ 9 വിക്ഷേപിച്ചപ്പോള്‍ സമാനമായ പ്രകാശ വലയം അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍ അതിന് സമാനമാണ്.
Here's my video of tonight's @SpaceX launch as it shot over SoCal, compressed to 20 seconds. Such a great sight to see. #SpaceX pic.twitter.com/VHbNeMDT8N
— Danny Sullivan (@dannysullivan) December 23, 2017
Discussion about this post