സിയോള്‍: ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുമുള്ള നിരവധി വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്കെല്ലാം ഒടുവില്‍ ഇപ്പോള്‍ കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.
കിമ്മിന്റെ ആശംസാ സന്ദേശം പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളെല്ലാം പൊളിഞ്ഞത്. വോന്‍സാന്‍-കല്‍മ ടൂറിസ്റ്റ് സോണിലെ തൊഴിലാളികള്‍ക്കാണ് കിം ആശംസാ സന്ദേശം അയച്ചത്. മരിച്ചെന്ന് കരുതിയ പ്രചാരണങ്ങള്‍ ശക്തമാകുമ്പോഴാണ് കിമ്മിന്റെ ആശംസാ സന്ദേശം പുറത്തുവന്നത്.
ദക്ഷിണ കൊറിയ മാധ്യമങ്ങളായ റോഡോംഗ് ,സിന്‍മുണാണ് ഇക്കാര്യം പുറത്തുവിട്ടത്. കിമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും നല്ല രീതിയിലാണ് ഉള്ളതെന്നും കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും കിം വെളിപ്പെടുത്തിയിരുന്നു.
പൊതുമധ്യമത്തില്‍ നിന്നും കിം ജോംങ് ഉന്‍ വിട്ടുനില്‍ക്കാനുള്ള കാരണം മിസൈല്‍ പരീക്ഷണത്തില്‍ സാരമായി പരിക്കേറ്റതുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 14ന് നടന്ന മിസൈല്‍ പരീക്ഷണത്തിനിടെയാണ് കിമ്മിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
സാധാരണ എല്ലാ മിസൈല്‍ പരീക്ഷണ വേദികളിലും കിം എത്താറുണ്ട്. ചിത്രങ്ങളും പുറത്തുവിടാറുണ്ട്. എന്നാല്‍ ഈ പരീക്ഷണത്തിന്റെ ദൃശ്യങ്ങളില്‍ കിമ്മില്ലായിരുന്നു. മിസൈല്‍ പരീക്ഷിക്കുന്നതിന്റെയും വീഡിയോയും പുറത്തുവിട്ടിട്ടില്ല. ഇതാണ് കിമ്മിന് പരിക്കേറ്റത് കൊണ്ടാണെന്ന വാദത്തെ ശരിവെക്കുന്നത്.
Discussion about this post