റിയാദ്: സൗദി അറേബ്യയില്‍ മലയാളി പനി ബാധിച്ച് മരിച്ചു. മലപ്പുറം ജില്ലയിലെ കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി തൊട്ടിയില്‍ ഹസ്സന്‍ ആണ് മരിച്ചത്. ജിദ്ദയില്‍ വെച്ചായിരുന്നു മരണം. കഴിഞ്ഞദിവസം പനിമൂര്‍ഛിച്ചതോടെ ഹസ്സനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഒരാഴ്ചക്കിടെ പനിയും ആരോഗ്യ പ്രയാസങ്ങളുമുണ്ടായിരുന്ന ഹസ്സന്‍ താമസസ്ഥലത്ത് ചികിത്സയിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം പനി മൂര്‍ഛിച്ചതോടെ ഹസ്സനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അധികൃതര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ സൗദിയില്‍ കൊറോണ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ മയ്യിത്ത് വിട്ടുനല്‍കുകയുള്ളൂ.
ഗള്‍ഫ് രാജ്യങ്ങളിലും ഭീതി പരത്തി കൊറോണ വൈറസ് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരവധി പ്രവാസി മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനോടകം വൈറസ് ബാധിച്ച് മരിച്ചത്.