ലണ്ടന്‍: പിന്ഭാഗമില്ലാതെയും ഇരുകാലുകളും പിന്നോട്ട് തിരിഞ്ഞ അവസ്ഥയിലും ആയി അപൂര്‍വ്വ രോഗം ബാധിച്ചായിരുന്നു ബറോണിന്റെ ജനനം. കോര്ഡില് റിഗ്രഷന്‍ സിന്‍ഡ്രം എന്ന അപൂര്‍വ്വ രോഗാവസ്ഥയിലാണ് ഈ കുരുന്നിനെ ബാധിച്ചിരിക്കുന്നത്. നിലവില്‍ യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി കൂടിയാണ് കോര്‍ഡല്‍ റിഗ്രഷന്‍ സിന്‍ഡ്രം.
പിന്‍ഭാഗത്തെ എല്ലുകള്‍ ഇല്ലാതെ ജനിക്കുന്നതിനാല്‍ കുഞ്ഞുങ്ങളുടെ കാലുകള്‍ തമ്മില്‍ കൂടിച്ചേരാത്ത അവസ്ഥയുണ്ടാകുന്നു. ഇതോടെ കുട്ടിക്ക് തന്റെ ശരീരത്തിന്റെ അരയ്ക്കു താഴെ നിയന്ത്രണം ഇല്ലാതാവുകയും ചെയ്യുന്നു. കുഞ്ഞ് ബറോണ്‍ ഗര്ഭത്തിലായതിനുശേഷം ഇരുപതാമത്തെ ആഴ്ചയില്‍ നടത്തിയ സ്കാനിങ്ങില്‍ കുട്ടിക്ക് കോര്‍ഡല്‍ റിഗ്രഷന്‍ സിന്‍ഡ്രം ഉണ്ടെന്ന് കണ്ടെത്തിയത്. കുട്ടിയെ ഇല്ലാതാക്കാം എന്ന് ഡോക്ടര്‍ പലതവണ ആവര്‍ത്തിച്ചിട്ടും മാതാപിതാക്കള്‍ കൂട്ടാക്കിയില്ല. എന്ത് പ്രതിസന്ധി ഉണ്ടായാലും മുന്നേറാം എന്ന് ഇവര്‍ ഒരുമിച്ച് തീരുമാനം എടുക്കുകയായിരുന്നു.
അവന് ഏത് അവസ്ഥയില്‍ ജനിച്ചാലും അതുപോലെ തന്നെ സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇവര്‍ ഡോക്ടറെ അറിയിച്ചു. ഇതോടെ ഡോക്ടറും സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ തങ്ങള്‍ക്ക് പറ്റുന്ന രീതിയില്‍ പരിപാലിക്കുമെന്നു ഇവര്‍ ഡോക്ടറോട് പറഞ്ഞു. പതിവ് സ്കാനിങ്ങിനിടയിലാണ് എന്തോ തെറ്റായി സംഭവിക്കുന്നുണ്ടെന്ന് ഇരുവരും മനസിലാക്കിയത്. സ്കാനിങ്ങിനുശേഷം ഡോക്ടര്‍ ഇരുവരോട് പറഞ്ഞത് അത്ര നല്ല കാര്യങ്ങളായിരുന്നില്ല. കുഞ്ഞിന് ജന്മം നല്കിയാല് അവനെ പൂര്‍ണ ആരോഗ്യത്തോടെ കിട്ടില്ല എന്നതായിരുന്നു ഏറ്റവും വിഷമകരം. കൂടാതെ അംഗവൈകല്യം ഉണ്ടാകുമെന്നും നടക്കാന്‍ കഴിയില്ലെന്നും വൃക്ക തകരാറിലാകുമെന്നും മൂത്രാശയ, ഉദരസംബന്ധമായ രോഗങ്ങള്‍ കാരണം കുഞ്ഞ് ബുദ്ധിമുട്ടുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
എന്നാല്‍ ഏറെ ചിന്തിച്ചതിനുശേഷം എന്തുതന്നെ സംഭവിച്ചാലും കുഞ്ഞിന് ജന്മം നല്‍കുക എന്ന തീരുമാനത്തില്‍ ഇവര്‍ എത്തിച്ചേരുകയായിരുന്നു. ഡോക്ടര്‍ പറഞ്ഞതില്‍ നിന്നും നാലാഴ്ച നേരത്തേ തന്നെ ബോറണ് എത്തി. ഡോക്ടര്‍ പറഞ്ഞതു പോലെയായിരുന്നു ബറോണിന്റെ ജനനവും. ബേറോണിന്റെ കാലുകളുടെ പ്രത്യേകത മൂലം കുഞ്ഞിന് കൃത്യമായി വസ്ത്രം ധരിക്കാന്‍ കഴിയില്ല. ഓരോ ദിവസവും കുഞ്ഞിന്റെ ആരോഗ്യനിലയില്‍ നേരിയ വ്യത്യാസം വരുന്നുണ്ട് എങ്കിലും അവന് സാധാരണക്കാരേ പോലെയാകുമോയെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഇവര്‍ പറയുന്നു.
ഭാവിയില്‍ കുഞ്ഞിന്റെ അരയ്ക്കും കാലുകള്‍ക്കും നട്ടെല്ലിനും ശസ്ത്രക്രിയ നടത്തി അവനെ സാധാരണക്കാരെ പേലെയാക്കാമെന്ന ചിന്തയാണ് മാതാപിതാക്കള്‍ക്ക്. കൂടാതെ വന്‍ തുക മുടക്കി കുഞ്ഞിന് ഇരിക്കാനായി കാറില്‍ പ്രത്യേക സീറ്റും ഇവര്‍ തയ്യാറാക്കിക്കഴിഞ്ഞു. കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ട എല്ലാ കരുതലും ഈ മാതാപിതാക്കള്‍ ചെയ്യുന്നുണ്ട്. അവന്റെ നിലവിലെ അവസ്ഥയില്‍ തങ്ങള്‍ക്ക് അവനോടുള്ള സ്നേഹം കൂടിയിട്ടേ ഉള്ളൂ എന്ന് ഇവര്‍ പറയുന്നു.
Discussion about this post