വാഷിംഗ്ടണ്‍: കൊവിഡ് രോഗം ഭേദമാക്കാന്‍ അണുനാശിനി കുത്തി വച്ചാല്‍ മതിയാകില്ലേ എന്ന് ചോദ്യം വിവാദത്തില്‍ കലാശിച്ചതോടെ പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്‍റ് പ്രസഡിന്‍റ് ഡൊണാള്‍ഡ് ട്രംപ്. നിങ്ങളെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകരോട് പരിഹാസ രൂപേണ ഒരു ചോദ്യം ചോദിച്ചതാണെന്ന് അദ്ദേഹം പറയുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ വേണ്ടിയാണെന്നും ട്രംപ് വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ രോഷത്തോടെ പറഞ്ഞു. രോഗികളില്‍ അണുനാശിനി കുത്തിവക്കുന്നതിലൂടെ രോഗം ഭേദപ്പെടുത്താന്‍ കഴിയുമോ എന്ന് പരീക്ഷിച്ചു കൂടേ എന്നായിരുന്നു പതിവ് വാര്‍ത്താ സമ്മേളനത്തിനിടെ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് ആരാഞ്ഞത്.
അണുനാശിനി ഓരോനിമിഷവും നമ്മള്‍ വൃത്തിക്കായാക്കാന്‍ ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ അണുനാശിനി കുത്തിവെച്ചാല്‍ അവിടെയും വൃത്തിയാകില്ലേ. അണുനാശിനി ശ്വാസകോശത്തിലെത്തിയാല്‍ വൈറസ് ഇല്ലാതാകാന്‍ സാധ്യതയില്ലേ. ഇത് പരീക്ഷിക്കുന്നത് രസകരമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപിന്‍റെ ഒറ്റമൂലിയെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. സോഷ്യല്‍മീഡിയയില്‍ ട്രംപിന്‍റെ പ്രസ്താവന വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ട്രംപ് രംഗത്തെത്തിയത്.
Discussion about this post