ബ്രിസ്റ്റോള്‍: ‘കേരളത്തിലെ ആശുപത്രിയില്‍ മികച്ച സംവിധാനമാണ് ലഭിച്ചത്, ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ അവിശ്വസനീയം’ കൊറോണ കാലത്തെ യാത്രാനിയന്ത്രണങ്ങളില്‍പ്പെട്ട് കേരളത്തില്‍ കുടുങ്ങിയ ശേഷം ജന്മനാട്ടില് തിരിച്ചെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകളാണ് ഇത്. കേരളത്തെ കുറിച്ച് പറയുമ്പോള്‍ വാ തോരാതെയാണ് ഇവരുടെ സംസാരം.
ബ്രിസ്റ്റോള്‍ സ്വദേശികളായ നൈറിന്‍ ലോസണ്, എലിസബത്ത് ലോസണ് ദമ്പതികളാണ് അവധിക്കാല ആഘോഷങ്ങള്‍ക്കിടെ കേരളത്തില്‍ കുടുങ്ങിയത്. പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാര്‍ച്ച് 6ന് ആയിരുന്നു ഇവര്‍ കേരളത്തിലെത്തിയത്. സര്‍ക്കാര്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചതോടെ ഇവര്‍ സംസ്ഥാനത്ത് കുടുങ്ങുകയായിരുന്നു.
ഏപ്രില്‍ 16ന് യുകെ സര്‍ക്കാരിന്റെ പ്രത്യേക വിമാനത്തിലാണ് ഇവര്‍ ജന്മനാട്ടില് തിരികെയെത്തിയത്. സ്വന്തം നാട് പോലെ മറ്റൊന്നുമില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ജന്മനാട്ടില് വിമാനക്കമ്പനി ജീവനക്കാര്‍ വന്‍ കയ്യടികളോടെയാണ് ഇവരെ സ്വീകരിച്ചത്. ചെറിയ കാര്യങ്ങള്‍ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ളതാണെന്ന് തിരിച്ചറിയാന്‍ കൊറോണക്കാലത്തെ യാത്ര സഹായിച്ചുവെന്നാണ് ദമ്പതികളുടെ പ്രതികരണം.
Discussion about this post