വാഷിങ്ടണ്‍: പെട്ടെന്ന് ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നത് ശ്രദ്ധിക്കണം, ഇത് കൊറോണ ലക്ഷണമാവാമെന്ന് ഗവേഷകര്‍. കൊറോണ രോഗികളില്‍ നടത്തിയ സര്‍വ്വേയിലൂടെയാണ് ഗവേഷകര്‍ ഇത്തരത്തിലുള്ള അനുമാനത്തിലെത്തിയത്. ലോകത്തെങ്ങുമുള്ള നാന്നൂറോളം വരുന്ന ഗവേഷകരുടെ ഒരു കണ്‍സോര്‍ഷ്യമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
ഇറ്റലിയില്‍ ഇരുനൂറോളം രോഗികളെ പരിശോധിച്ചപ്പോള്‍ അതില്‍ 67% പേര്‍ക്കും രുചിയോ ഗന്ധമോ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള സര്‍വ്വേകളും മറ്റും ശേഖരിച്ചായിരുന്നു ഗവേഷകര്‍ ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പെട്ടെന്ന് ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് കൊറോണ ലക്ഷണമാവാമെന്നും ഇത്തരത്തിലുള്ള ആളുകളെ നിരീക്ഷണത്തിലാക്കണമെന്നും ഗവേഷകര്‍ പറയുന്നു. പൊതുവേ രോഗികളില്‍ കൂടുതല്‍ പേരിലും വരണ്ട ചുമ, പനി,ക്ഷീണം എന്നിവയാണ് കൊറോണ ലക്ഷണങ്ങളായി കണ്ടെത്തിയത്. 12% പേരില്‍ മാത്രമാണ് രുചിയും ഗന്ധവും നഷ്ടപ്പെടുന്നത് ആദ്യ രോഗലക്ഷണമായി കാണുന്നത്.
രോഗികളില്‍ 27% പേര്‍ക്കും മറ്റു ലക്ഷങ്ങള്‍ക്കൊപ്പമാണ് ഗന്ധവും രുചിയും നഷ്ടമാവുന്ന രോഗലക്ഷണമുള്ളത്. മൂന്ന് ശതമാനം പേര്‍ക്ക് ഗന്ധവും രുചിയും നഷ്ടപ്പെടുന്നതല്ലാതെ മറ്റൊരു ലക്ഷണവും ഉണ്ടായിട്ടില്ലെന്നും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post