വാഷിങ്ടണ്‍: യുഎസില്‍ കൊവിഡ് 19 വൈറസിന്റെ രണ്ടാംഘട്ട വ്യാപനം വര്‍ഷാവസാനത്തോടെ ഉണ്ടാവുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമായേക്കാമെന്നുമാണ് ആരോഗ്യവിഭാഗം പറയുന്നത്. പകര്‍ച്ചവ്യാധി പടരുന്ന ശൈത്യകാലത്ത് കൊവിഡ് 19 വൈറസിന്റെ വ്യാപനം കൂടി ഉണ്ടായാല്‍ സ്ഥിതിഗതികള്‍ പിടിച്ചാല്‍ കിട്ടാതെ ആവുമെന്നാണ് യുഎസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് വ്യക്തമാക്കിയത്. ഇങ്ങനെ സംഭവിച്ചാല്‍ രാജ്യത്തെ ആരോഗ്യസംവിധാനത്തെ സാരമായി ബാധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അമേരിക്കയില്‍ വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം മരിച്ചത് 2,219 പേരാണ്. ഇതോടെ മരണസംഖ്യ 47000 കവിഞ്ഞു. ലോകത്തെ നാലിലൊന്ന് കൊവിഡ് രോഗികളും യുഎസിലാണ്. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ്. ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു.
Discussion about this post