ജനീവ: കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കയില്‍ നിന്നും മറച്ചുവെച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം. ചൈനയില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിവസം മുതല്‍ തന്നെ ലോകാരോഗ്യ സംഘടന യുഎസ്സിനും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഈ വൈറസ് അപകടകാരിയാണെന്നും എല്ലാവരും അതിനെതിരെ പോരാടണമെന്നും ആദ്യ ദിവസം മുതല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയ്ക്ക് രഹസ്യങ്ങളില്ല’ എന്നുമാണ് ജനീവയില്‍ നടന്ന ബ്രീഫിങ്ങിനിടെ അദ്ദേഹം പറഞ്ഞത്.
അതേസമയം കൊവിഡ് വൈറസിന്റെ വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ലോകാരോഗ്യസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും നടപടികള്‍ ഫലപ്രദമായിരുന്നില്ലെന്നും മുന്നറിയിപ്പ് നല്‍കിയില്ലെന്നുമാണ് ട്രംപ് നേരത്തെ ആരോപണം ഉന്നയിച്ചത്. ഈ ആരോപണങ്ങളെ തള്ളിയാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന രംഗത്ത് എത്തിയത്.
Discussion about this post