ഇസ്ലാമാബാദ്: പാകിസ്താനില്‍ സ്ത്രീകള്‍കള്‍ കൂടുതല്‍ രംഗത്ത് എത്തുന്നതാണ് കാണുന്നത്. എല്ലാമേഖലയിലും സ്ത്രീകള്‍ മിന്നുകയാണ് ഇവിടെ. ഇപ്പോള്‍ ഇതാ പാകിസ്താന്റെ ചരിത്രത്തിലാദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചിരിക്കുന്നു.
നേരത്തെ ലൈല അലിയുടെ ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും മുഹമ്മദ് അലി എന്ന പേരിലായിരുന്നു. രാജ്യത്തിന്റെ തലസ്ഥാനത്ത് പോലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കുറവല്ലെന്നും ഇസ്ലാലാമാബാദ് പോലീസ് ഇന്‍സ്പെക്ടര്‍ ജനറലിനോട് ലൈല സംസാരിച്ചിരുന്നു. കൂടാതെ പോലീസ് തങ്ങളെ നിരന്തരം വേട്ടയാടുന്നൂവെന്നും നിരവധി തവണ പോലീസ് കേസെടുക്കുകയും കുറ്റക്കാരിയാക്കുകയും ചെയ്തിരുന്നു.
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് പൊതുവില്‍ അവഗണനയാണ് ഇവിടെ തനിക്ക് സ്വന്തമായി കാറ് ഉണ്ടായിട്ടും കഴിഞ്ഞ പത്ത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ഓടിക്കുന്നതെന്നും ഇന്‍സ്പെക്ടറിനോട് ലൈല വ്യക്തമാക്കി. താന്‍ മാത്രമല്ല രാജ്യത്തെ മിക്ക ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരും ഇതേ പ്രശ്നം അനുഭവിക്കുകയാണെന്നും ലൈല ഐജിയെ അറിയിച്ചു.
തുടര്ന്ന്ട്രാഫിക് പോലീസ് ഇന്്സ്പെക്ടറോട് ഇവര്‍ക്ക് ലൈസന്‍സ് നല്കാന് വേണ്ട നടപടി കൈക്കൊള്ളാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ പാക് പാര്‍ലമെന്റ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം പാസാക്കിയിരുന്നു.
Discussion about this post