ധാക്ക: പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖാലിദ സിയക്ക് കോടതിയുടെ വിലക്ക്. അഴിമതിക്കേസില്‍ കീഴ്ക്കോടതി പത്തു വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ടെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി.
ഡിസംബര്‍ 30ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് ഖാലിദ സിയക്ക് മോചനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നല്കിയ അപ്പീലാണ് സുപ്രീകോടതി തള്ളിയത്. വിധിയെതുടര്‍ന്ന് പ്രതിഷേധവുമായി ബിഎന്‍പി പാര്‍ട്ടി രംഗത്തെത്തി. സര്‍ക്കാറിന്റ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച പാര്‍ട്ടി സെക്രട്ടറി മിര്‍സാ ഫഖ്റുല്‍ ഇസ്ലാം, വിധി അംഗീകരിക്കാനാവില്ലെന്നും അറിയിച്ചു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 5000ത്തില്പരം പ്രതിപക്ഷ പാര്‍ട്ടിക്കാരെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തടവിലിട്ടിരിക്കുകയാണെന്ന് ബിഎന്‍പി ആരോപിച്ചു. 1990 മുതല്‍ ഷെയ്ഖ് ഹസീനയുടെ അവാമി പാര്‍ട്ടിയും, ഖാലിദ സിയയുടെ ബിഎന്‍പിയും മാറി മാറിയാണ് ബംഗ്ലാദേശില്‍ അധികാരത്തിലിരിക്കുന്നത്.
തുടര്‍ച്ചയായ മൂന്നാം തവണ ഭരണം പിടിക്കാനാണ് ഷെയ്ഖ് ഹസീനയുടെ ശ്രമം. 2014ല്‍ നടന്ന അവസാന തെരഞ്ഞെടുപ്പില്‍, കൃത്രിമം നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് ഷെയ്ഖ് ഹസീന എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Discussion about this post