കൊവിഡ് മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് അമ്പരപ്പിക്കുന്ന തീരുമാനങ്ങളുമായി ജപ്പാന് പ്രധാനമന്ത്രി. രാജ്യത്തെ ഓരോ പൗരനും ഒരു ലക്ഷം യുവാന്‍(ഏകദേശം 71,000 രൂപ) ധനസഹായം നല്‍കുമെന്നാണ് പ്രധാനമന്ത്രി ഷിന്‍സോ അബെ പ്രഖ്യാപിച്ചിരിക്കുന്നത്.
അതോടൊപ്പം എല്ലാവര്ക്കും രണ്ട് മാസ്ക് വീതം സൗജന്യമായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ കൊവിഡ് പ്രതിസന്ധിമൂലം ലോക്ഡൗണും നീട്ടിയതായി അദ്ദേഹം പറയുന്നു. ഇതിനൊപ്പമാണ് പൗരന്മാര്ക്ക് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്. ജപ്പാനില്‍ കൊവിഡ് വലിയ തോതില്‍ നാശം വിതച്ചിട്ടല്ല. എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ് രാജ്യത്തെ ആശങ്കയിലാക്കുന്നുണ്ട്.
ഏപ്രില്‍ അവസാനത്തിലും മെയ് ആദ്യത്തിലുമായുള്ള ‘അവധിയുടെ സുവര്‍ണ്ണ ആഴ്ച്ച’യെന്ന് വിശേഷിപ്പിക്കുന്ന ദിവസങ്ങള്‍ ജപ്പാനില്‍ പൊതു അവധി ദിനങ്ങളാണ്. ഈ ദിവസങ്ങളിലാണ് പൊതുവേ ജപ്പാന്‍കാര്‍ ബന്ധുക്കളെ സന്ദര്‍ശിക്കുക. എന്നാല്‍ ഈ വര്‍ഷം കോവിഡ് കണക്കിലെടുത്ത് യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും അബെ നിര്‍ദേശം നല്കി.
Discussion about this post