വാഷിങ്ടൺ: അമേരിക്കയിലെ കൊവിഡ് വ്യാപനത്തിന്റെ അതിതീവ്രഘട്ടം പിന്നിട്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പുതിയ കൊവിഡ് കേസുകൾ കുറഞ്ഞുവെന്നാണ് കണക്കുകൾ. ഈ കുറവ് നിലനിൽക്കുമെന്നാണ് കരുതുന്നതെന്നും ട്രംപ് പ്രതികരിച്ചു.
അതേസമയം, ഗവർണർമാരോട് കൂടിയാലോചിച്ചതിനുശേഷം ചില സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ വ്യാഴാഴ്ച പുറത്തിറക്കും. നമ്മൾ തിരിച്ചുവരും, രാജ്യത്തെ പഴയതുപോലെ വേണമെന്നും ട്രംപ് പറഞ്ഞു. യുഎസിൽ ഇതുവരെ 6.35 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 28000 കടന്നു.
എങ്കിലും അമേരിക്ക മേയ് ആദ്യത്തോടെ കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും മുക്തിനേടുമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ പ്രതീക്ഷ. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിനു മുൻപ് തന്നെ നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിക്കാനായേക്കുമെന്നാണ് ട്രംപിന്റെ വാക്കുകളിൽ തെളിയുന്നത്.
Discussion about this post