മെറിലാന്‍ഡ്: ലോകത്ത് കൊവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം ലോകത്താകമാനം 1,28,071 പേര് രോഗം ബാധിച്ച് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 5,01,206 പേര് രോഗമുക്തി നേടി.
കൊവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള രാജ്യം അമേരിക്കയാണ് . ആറ് ലക്ഷത്തിലധികം ആളുകള്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്പെയിന്, ഇറ്റലി എന്നീവയാണ് രണ്ടും മൂന്നും സ്ഥാനത്ത് നില്ക്കുന്ന രാജ്യങ്ങള്‍.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര് കൊവിഡ് ബാധിച്ച് മരിച്ചത്. 26000 അധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ടാമ് ഇറ്റലിയും മൂന്നാമത് സ്പെയിനുമാണ്. ഇറ്റലിയില്‍ 21067 പേരും, സ്പെയിനില്‍ 18579 പേരും മരിച്ചു. ചൈനയിലാണ് ഏറ്റവും കൂടുതല്‍ പേര് രോഗമുക്തി നേടിയത്. ഇന്ത്യയില്‍ 11933 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവര്‍ 1344, മരണം 392
Discussion about this post