വാഷിംഗ്ടണ്‍: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വാര്യപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. അതേസമയം അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം 27,421 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,528 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം അമേരിക്കയില്‍ മരിച്ചത്.
അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 23,610 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. 32,634 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.
അതേസമയം ഇന്ത്യയില്‍ നിന്നെത്തിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം സംസ്ഥാനങ്ങള്‍ക്ക് കൈമാറാനാണ് അമേരിക്കയുടെ തീരുമാനം. രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളില്‍ നടക്കുന്ന കൊവിഡ് പരിശോധനകളില്‍ നാല്‍പത് ശതമാനവും പോസിറ്റീവ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.