വാഷിങ്ടണ്‍: ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി കൊറോണ മരണസംഖ്യ കുതിച്ചുയരുന്നു. ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി പത്തൊന്‍പതിനായിരം കടന്നിരിക്കുകയാണ്.19 ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയിലെ സ്ഥിതി സങ്കീര്‍ണ്ണമായി തുടരുകയാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും സംഭവിച്ച രാജ്യമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ ആയിരത്തി അഞ്ഞൂറിലധികം ആളുകളാണ് മരിച്ചത്. അഞ്ച് ലക്ഷത്തി എണ്‍പതിനായിരത്തിലധികം ആളുകള്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയില്‍ ആകെ മരിച്ചവരുടെ എണ്ണം ഇരുപത്തി നാലായിരത്തിലേക്ക് അടുക്കുകയാണ്. അറുനൂറിലധികം ആളുകളാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇന്നലെ മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം ന്യൂയോര്‍ക്കില്‍ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്.
അമേരിക്ക കഴിഞ്ഞാല്‍ സ്‌പെയിനിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഒരു ലക്ഷത്തി എഴുപതിനായിരത്തിലധികം പേര്‍ക്കാണ് ഇവിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നാലെ യുകെ, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലേയും മരണ സംഖ്യ വര്‍ധിക്കുകയാണ്. ഇവിടങ്ങളിലെല്ലാം ഇന്നലെ മാത്രം അഞ്ഞൂറിലധികം ആളുകളാണ് മരിച്ചത്.
ഇറ്റലിയിലെ ആകെ മരണ സംഖ്യ ഇരുപതിനായിരം കടന്നു. ചൈന റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഹെലിയോജിയാങ് പ്രവിശ്യയില്‍ രോഗികള്‍ വര്‍ധിക്കുകയാണ്. റഷ്യയില്‍ നിന്ന് തിരിച്ചെത്തിയ 49 ചൈനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത് രണ്ടാം ഘട്ട വ്യാപനത്തിനും കാരണമാകുമെന്നാണ് ആശങ്ക.
അതേസമയം, ജര്‍മനിയില്‍ രോഗവ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ മുഴുവന്‍ എടുത്തുമാറ്റില്ല. 19 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ലോകത്താകെ നാല് ലക്ഷത്തി നാല്‍പതിനായിരത്തിലധികം പേര്‍് മാത്രമാണ് രോഗത്തില്‍ നിന്നും രക്ഷപ്പെട്ടത്.