തായ്ലാന്റ്; ലോകത്തെ തന്നെ ഭീഷണിയായി നിലനില്‍ക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയില്‍ നിന്നും നവജാത ശിശുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് തായ്ലാന്റിലെ ഡോക്ടര്‍മാരും നഴ്സ്മാരും. നവജാത ശിശുക്കള്‍ക്ക് സംരക്ഷണ കവചമാണ് ഇവര്‍ ഒരുക്കുന്നത്.
കൊവിഡ്-19 പകരാതിരിക്കാന്‍ കുട്ടികളുടെ മുഖം പ്രത്യേക പ്ലാസ്റ്റിക് കവചം കൊണ്ടാണ് മറച്ചിരിക്കുന്നത്. കുട്ടികളെ പരിചരിക്കുന്നവരിലൂടെ കൊറോണ വൈറസ് കുഞ്ഞുങ്ങളുടെ ശരീരത്തിലെത്താതിരാക്കാനാണ് ഈ നടപടി. സംഭവത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
കുട്ടികള്‍ക്ക് മാസ്ക് ഉപയോഗിക്കാന്‍ പറ്റാത്തതിനാലാണ് ഈ പ്ലാസ്റ്റിക് കവചം ഉപയോഗിക്കുന്നത്. നേരത്തെ നവജാത ശിശുക്കളില്‍ കൊവിഡ്-19 സ്ഥിരീകരിച്ച വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഫെബ്രുവരിയില്‍ ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ച സ്ത്രീ പ്രസവിച്ച കുഞ്ഞിന് കൊവിഡ് ബാധിച്ചിരുന്നു.
അമേരിക്കയില്‍ ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത് കൊവിഡ് ബാധിച്ചാണെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നവജാത ശിശുക്കള്‍ക്ക് സുരക്ഷാ കവചം ഒരുക്കിയിരിക്കുന്നത്.
Discussion about this post