റോം: കൊവിഡ് 19 വൈറസ് ബാധമൂലം ഇറ്റാലിയന്‍ മുന്‍ മധ്യദൂര ഓട്ടക്കാരന് ഡൊണാറ്റോ സാബിയ മരിച്ചു. പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ രണ്ടു തവണ ഒളിമ്പിക്സ് ഫൈനലില്‍ പ്രവേശിച്ച താരമാണ് സാബിയ. ഇറ്റാലിയന്‍ ഒളിമ്പിക്സ് കമ്മിറ്റിയാണ് സാബിയയുടെ മരണവിവരം പുറത്തുവിട്ടത്. വൈറസ് ബാധമൂലം മരിക്കുന്ന ആദ്യ ഒളിമ്പ്യനാണ് സാബിയയെന്ന് എന്നാണ് ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന്റെ പിതാവും വൈറസ് ബാധമൂലം മരിച്ചിരുന്നു. വൈറസ് ബാധമൂലം ഇദ്ദേഹം കുറച്ച് ദിവസങ്ങളായി ജന്മദേശമായ തെക്കന്‍ ഇറ്റലിയിലെ ബാസിലിക്കാറ്റയിലെ സാന്‍ കാര്‍ലോയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഡൊണാറ്റോ സാബിയ 1984 ലോസ് ആഞ്ജലീസ് ഒളിമ്പിക്സിലും 88 സോള്‍ ഒളിമ്പിക്സിലും 800 മീറ്റര്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ലോസ് ആഞ്ജലീസില്‍ അഞ്ചാമതും സോളില്‍ ഏഴാമതുമായാണ് അദ്ദേഹം ഫിനിഷ് ചെയ്തത്.
Discussion about this post