ഇസ്ലാമാബാദ്: വരുംദിനങ്ങളില്‍ കൊവിഡ് 19 വൈറസ് ബാധ വ്യാപകമായി പടര്‍ന്ന് പിടിക്കാന്‍ സാഹചര്യമുണ്ടാകുന്ന മുന്നറിയിപ്പ് നല്‍കി പാകിസ്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങള്‍ സമൂഹ്യ അകലം പാലിക്കണമെന്നും വൈറസ് വ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.
ആളുകള്‍ മരിക്കുന്നത് കുറവായതുകൊണ്ട് രാജ്യത്ത് കോവിഡ് ബാധ വളരെ പതുക്കെയാണ് പടരുന്നതെന്ന വിചാരം തെറ്റാണ്. വൈറസ് വളരെ വേഗം പടര്‍ന്നുപിടിക്കാം. വരും ദിനങ്ങളില്‍ സാഹചര്യം ഇതിലും വഷളാകുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ യൂറോപ്പിലും അമേരിക്കയിലും സംഭവിച്ചതുപോലെ നമുക്കും പ്രശ്നങ്ങള്‍ ഉണ്ടാകും. ലോക്ക് ഡൗണ്‍ കൊണ്ടുമാത്രം ഇതിന് പരിഹാരം കാണാന്‍ സാധിക്കില്ല, ജനങ്ങള്‍ സമൂഹ്യ അകലം പാലിക്കുക കൂടി വേണമെന്നും പോലീസും ഭരണകൂടവും ജനങ്ങളെ വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരാക്കണമെന്നും ഇമ്രാന്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചു.
പാകിസ്താന്റെ സാഹചര്യം കണക്കിലെടുത്ത് രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രാവര്‍ത്തികമല്ല. ജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്താനിലെ നിലവിലെ കണക്കുകള്‍ പ്രകാരം 4,409 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 64 പേര്‍ ഇതുവരെ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
Discussion about this post