ജനീവ: ഡബ്ലിയുഎച്ച്ഒയ്ക്ക് നല്‍കിവരുന്ന ഫണ്ട് അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉപദേശിച്ച് ലോകാരോഗ്യ സംഘടന. കൊറോണയുടെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് ട്രംപിനോട് പറഞ്ഞു.
ലോകാരോഗ്യ സംഘടന ചൈനയ്ക്ക് വേണ്ടി പക്ഷപാതിത്വം കാട്ടിയെന്നും മഹാമാരിയെ ചെറുക്കാന്‍ വേണ്ടത് ചെയ്തില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന് മറുപടി നല്കി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് രംഗത്തെത്തിയത്.
ലോകാരോഗ്യ സംഘടന നിറം നോക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ രാജ്യങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊറോണയുടെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അന്തര്‍ദേശീയ തലത്തിലുള്ള ഐക്യമാണ് ഇപ്പോള്‍ ആവശ്യമെന്നും ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് ചൂണ്ടിക്കാട്ടി.
‘അമേരിക്കയും ചൈനയും തമ്മില്‍ ഈ വിഷയത്തില്‍ ആത്മാര്‍ഥമായ ഐക്യദാര്‍ഡ്യം വേണം. ഏറ്റവും ശക്തരായവര്‍ വഴി തെളിച്ചുകൊടുക്കണം. ദയവായി കൊറോണ രാഷ്ട്രീയത്തെ ക്വാറന്റൈന് ചെയ്യൂ- എന്നും ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് പറഞ്ഞു.
ഡബ്ലിയുഎച്ച്ഒയ്ക്ക് സാമ്പത്തിക സഹായം നല്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം അമേരിക്കയാണ്. സംഘടനയുടെ ആകെ ബജറ്റിന്റെ 15 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന ഭീഷണിയുമായി ട്രംപിന്റെ ഭീഷണി രംഗത്തെത്തിയത്.
എന്നാല്‍ അമേരിക്ക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് വിശ്വിസിക്കില്ലെന്നും തുടര്‍ന്നും സാമ്പത്തിക സഹായം നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് വ്യക്തമാക്കി.
Discussion about this post