കൊവിഡ് 19: അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു, ഇന്നലെ മാത്രം മരിച്ചത് 1973 പേര്‍

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് ഇപ്പോള്‍ യുഎസിലാണ്. ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരുക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 1973 പേരാണ് അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 14,600 ആയി ഉയര്‍ന്നു. ഇതോടെ മരണസംഖ്യയില്‍ സ്‌പെയിനിനെ മറികടന്നിരിക്കുകയാണ് അമേരിക്ക. ഇറ്റലിയാണ് വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 17669 പേരാണ് വൈറസ് ബാധമൂലം ഇറ്റലിയില്‍ മരിച്ചത്.

ആഗോള തലത്തില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 88,000 കവിഞ്ഞു. പതിനഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 14,792 പേരാണ് സ്പെയിനില്‍ വൈറസ് ബാധമൂലം മരിച്ചത്. ഫ്രാന്‍സിലും സ്ഥിതിഗതി രൂക്ഷമാണ്. മരണസംഖ്യ 10,000 പിന്നിട്ടു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 113,959 ആയി ഉയര്‍ന്നു. ജര്‍മനിയിലും രോഗികളുടെ എണ്ണം 1.13 ലക്ഷം കടന്നു. ഇറാനില്‍ 64,586 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ ബ്രിട്ടണില്‍ രോഗികളുടെ എണ്ണം 60000 കടന്നു.

അതേസമയം ലോകത്താകെ 3,29,731 പേര്‍ക്ക് രോഗം പൂര്‍ണമായത് നേരിയൊരു ആശ്വാസമാണ്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായി. പുതിയ കേസുകളും മരണങ്ങളും ഗണ്യമായി കുറഞ്ഞു. 82,809 ആളുകള്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേരും രോഗം ഭേദമായി ആശുപത്രിവിട്ടു. 77567 പേരാണ് ചൈനയില്‍ രോഗമുക്തി നേടിയത്.

Exit mobile version